-->
ads here

ബത്തേരി ഗവണ്മെന്റ് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷഹ്‌ല

advertise here

ബത്തേരി ഗവണ്മെന്റ് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷഹ്‌ല.. സ്കൂളിൽ പഠിക്കാൻ പോയ ഈ കുഞ്ഞ് കഴിഞ്ഞ ദിവസം പാമ്പ്‌ കടിയേറ്റ് മരിച്ചു എന്ന്.. ആരെ കുറ്റം പറയും..?? സ്കൂൾ സുരക്ഷിതത്വം ഉറപ്പ് വരുത്താത്ത അധികൃതരെയോ..? അതൊ ഒരു സാമാന്യ ബോധം പോലും ഇല്ലാതെ വളരെ സാധാരണമെന്നോണം ഈ വിഷയം കൈകാര്യം ചെയ്ത ആ അധ്യാപകനെയോ..? സ്കൂളിലെ മറ്റു ചെറിയ കുട്ടികളടക്കം ഷഹ്‌ലയുടെ മുറിപ്പാട് കണ്ട് അത് പാമ്പ്‌ കടിയേറ്റതാണെന്നു ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിൽ ആണ് അവൻ ഈ പണി കാണിച്ചു അവിടെ നോക്കി നിന്നത് എന്ന് ഓർക്കണം.. ഇനിയും നിസാരമായി അധികൃതർ ഒരു സസ്‌പെൻഷനിൽ ഒതുക്കി ആ അധ്യാപകനെ രക്ഷിക്കാൻ ശ്രമിക്കുകയെ ഉണ്ടാകു എന്നറിയാം.. 1 മണിക്കൂറോളം ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാതെ നോക്കി നിന്ന ആ നാറിയുടെ മേൽ ഒക്കെ കടുത്ത നിയമ നടപടി സ്വീകരിക്കാതെ ഇരിക്കുന്ന പക്ഷം 11 വയസ് മാത്രം പ്രായം ഉള്ള ആ കുഞ്ഞിന്റെ ജീവന് എന്ത് വില ആണ് ഇവരൊക്കെ കൊടുക്കുന്നത് എന്ന് അറിയണം???! ആ കുട്ടികളടക്കം പറയുന്നു എല്ലാ അധ്യാപകരും കാറിൽ ആണ് വരുന്നത്.. ആരെങ്കിലും ഒരാൾക്ക് പെട്ടന്ന് ഷഹ്‌ലയെ ആശുപത്രിയിൽ എത്തിക്കാമെന്നതേ ഉള്ളു എന്നൊക്ക.. എന്നിട്ടും അങ്ങനെ ഒരു നടപടി സ്വീകരിക്കാതെ ഇരുന്ന അധ്യാപകരുടെ മനോഭാവം ഒക്കെ 🙏🙏 സ്വന്തം കുഞ്ഞല്ലല്ലോ എന്ന ലാഘവം നിറഞ്ഞ തലയുമായി ഇരിക്കുന്നവനൊക്കെ അധ്യാപകൻ എന്ന വിശേഷണത്തിന് പോലും അർഹനല്ല.. ഇത്പോലെ ഒരു നാടും.. ഇങ്ങനെ കുറെ മനുഷ്യരും.. 🙏🙏
Advertisement
GIVE A COMMENT ()