വീണ്ടും ഒരു പരീക്ഷാക്കാലം കൂടി വന്നണഞ്ഞു . പരീക്ഷയെ നേരിടുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ബ്ലഡ് പ്ലഷർ കൂടുന്ന കാലം എന്നും പറയാം . എന്തിനു ബ്ലഡ് പ്ലഷർ കൂട്ടണം - എന്തിനു പരീക്ഷയെ പേടിക്കണം . പരീക്ഷയെ എങ്ങനെ നേരിടാം എന്നറിയാൻ ചില ടിപ്സുകൾ നമുക്കു പരിചയപ്പെടാം . - നല്ല രീതിയിൽ തയ്യാറെടുത്താൽ പിന്നെന്തിനു - പരീക്ഷയെ പേടിക്കണം . പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം പഠിപ്പിക്കുക എന്നതാണ് . അതായത് നമ്മുടെ പാഠഭാഗങ്ങൾ മറ്റൊരാളെ പഠിപ്പിക്കുന്ന രീതിയിൽ പഠിച്ചാൽ വളരെ പെട്ടന്ന് തന്നെ ഹൃദിസ്ഥമാകും എന്ന കാര്യത്തിൽ തർക്കമില്ല . നമ്മുടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രികരിക്കാൻ ഇടവേളകൾ ആവശ്യമാണ് . അതുകൊണ്ടു തന്നെ തുടർച്ചയായ പഠനം ദോഷഫലം ആകും നൽകുക . അതുകൊണ്ട് ഇടവേളകൾ എടുത്ത് വേറെ വേറെ സജുകുകൾ പഠിക്കുക . മറ്റൊരു പ്രധാന കാര്യം നമുക്കു പഠിക്കാനുള്ള പാഠങ്ങളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി കുറുക്കു വഴികൾ അല്ലെങ്കിൽ ഷോർട് കട്ടുകൾ കണ്ടെത്തി പഠിക്കുക . എങ്കിൽ ഒരിക്കലും അവ നമ്മുടെ മനസ്സിൽ നിന്നും മായില്ല . അതിനു വേണ്ടത് സ്വസ്ഥമായ മനസാണ് . അടുത്ത മുറികളിൽ അല്ലെങ്കിൽ അടുക്കളയിൽ എന്ത് നടക്കുന്നു എന്ന തോന്നൽ ഉപേക്ഷിക്കുക . - ഫോർമുലകൾ പഠിക്കാൻ സൂത്രപ്പണികൾ കണ്ടു - പിടിക്കുക . ശുഭാപ്തി വിശ്വാസത്തോടെ വേണം . പരീക്ഷ ഹാളിലേക്ക് കടക്കാൻ . നമുക്ക് കഴിയും എന്ന് നാം സ്വയം പറഞ്ഞു പഠിക്കണം . പരീക്ഷയ്ക്ക പുറപ്പെടുന്നതിനു മുമ്പു തന്നെ വേണ്ട ഉപകരണങ്ങളൊക്കെ എടുത്തിട്ടുണ്ടെന്നു ഉറപ്പ വരുത്തണം . ഹാൾടിക്കറ്റ് , പെൻസിൽ , സ്കെയിൽ , റബർ , കട്ടർ , ഇൻസ്ട്രമെന്റ് ബോക്സടങ്ങിയവയെല്ലാം കരുതണം . പേന ഒന്നോ രണ്ടോ അധികം കരുതുന്നത് നല്ലതാണു . ഒരു കുപ്പിയിൽ കുറച്ചു വെള്ളം കൂടി കരുതുക . കൃത്യ സമയത്തു എഴുതി തീർക്കാൻ ശ്രമിക്കണം . അറിയാവുന്ന ചോദ്യങ്ങളുടെ ഉത്തരം ആദ്യം എഴുതണം . വളരെ വൃത്തിയുള്ള കയ്യക്ഷരത്തിൽ വേണം എഴുതാൻ . ഇല്ലെങ്കിൽ മൂല്യനിർണയം നടത്തുന്നതിനെ അത് ബാധിച്ചേക്കാം . ഉത്തരപേപ്പർ മൂല്യനിർണയം നടത്തുന്നയാളുടെ മനസ്സിൽ തൃപ്തിയുണ്ടാക്കുന്ന രൂപത്തിലായിരിക്കണം ഉത്തരമെഴുതേണ്ടത് .
ശുഭാപ്തി വിശ്വാസത്തോടെ വേണം പരീക്ഷ ഹാളിലേക്ക് കടക്കാൻ . നമുക്ക് കഴിയും എന്ന് നാം സ്വയം പറഞ്ഞു പഠിക്കണം . പരീക്ഷയ പുറപ്പെടുന്നതിനു മുമ്പു തന്നെ വേണ്ട - ഉപകരണങ്ങളൊക്കെ എടുത്തിട്ടുണ്ടെന്നു ഉറപ്പ വരുത്തണം . ഹാൾടിക്കറ്റ് , പെൻസിൽ , സ്കെയിൽ , റബർ , കട്ടർ , ഇൻസ്ട്രമെന്റ് ബോക് സ്തുടങ്ങിയവയെല്ലാം കരുതണം . പേന - ഒന്നോ രണ്ടോ അധികം കരുതുന്നത് നല്ലതാണു ഒരു കുപ്പിയിൽ കുറച്ചു വെള്ളം കൂടി കരുതുക . കൃത്യ സമയത്തു എഴുതി തീർക്കാൻ ശ്രമിക്കണം . അറിയാവുന്ന ചോദ്യങ്ങളുടെ ഉത്തരം ആദ്യം എഴുതണം . വളരെ വൃത്തിയുള്ള കയ്യക്ഷരത്തിൽ വേണം എഴുതാൻ . ഇല്ലെങ്കിൽ മൂല്യനിർണയം നടത്തുന്നതിനെ അത് ബാധിച്ചേക്കാം . ഉത്തരപേപ്പർ മൂല്യനിർണയം നടത്തുന്നയാളുടെ മനസ്സിൽ തൃപ്തിയുണ്ടാക്കുന്ന രൂപത്തിലായിരിക്കണം ഉത്തരമെഴുതേണ്ടത് . ഉത്തരക്കടലാസിൽ പേജ് നമ്പർ ഇട്ടു പോകാൻ - മറക്കരുത് . തെറ്റിപ്പോയ ഉത്തരത്തിൽ കുത്തിവരച്ചു വൃത്തികേടാക്കാതെ നോക്കണം . തന്നിട്ടുള്ള - മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടത് . വെറുതെ വലിച്ചു വാരി എഴുതിയത് കൊണ്ട് കാര്യമൊന്നുമില്ല . പോയിന്റുകൾക്കാണ് പ്രാധാന്യം കൊടുത്തുവേണം - എഴുതേണ്ടത് . പരീക്ഷയെഴുതി കഴിഞ്ഞ ബാക്കി വരുന്ന സമയം എഴുതിയ ഉത്തരങ്ങൾ ഒന്ന് കൂടി വായിച്ചു നോക്കണം . പരീക്ഷയ്ക്ക് പോകുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ട് വേണം പോകേണ്ടത് . പരീക്ഷക്ക് അതുവരും ഇതുവരും എന്ന് ടെൻഷൻ അടിക്കാതെ എനിക്ക് അറിയാവുന്നത് വെച്ചു ഞാൻ നല്ല മാർക്ക് നേടും എന്ന് മനസ്സിൽ ഉറപ്പിക്കുക . പരീക്ഷ എഴുതുന്ന എല്ലാവര്ക്കും വിജയം ആശംസിക്കുന്നു .
Advertisement