-->
ads here

മ്യൂക്കർമൈക്കോസിസ് ; കോവിഡ് മുക്തരിൽ ബ്ലാക്ക് ഫംഗസ് / മ്യൂക്കർമൈക്കോസിസ് കൂടുതലായി കണ്ടുവരുന്നു | Mucormicosis in Covid Patients

advertise here

Mucormicosis

മ്യൂക്കർമൈക്കോസിസ്


കോവിഡ് മുക്തരിൽ ആണ് ബ്ലാക്ക് ഫംഗസ് / മ്യൂക്കർമൈക്കോസിസ് കൂടുതലായി കണ്ടുവരുന്നത്.


രോഗം വരാൻ സാധ്യത ഏറിയ വിഭാഗം 

  1. അനിയന്ത്രിത പ്രമേഹമുളളവർ 
  2. ദീർഘകാല സ്റ്റിറോയ്ഡ് ഉപയോഗം മൂലം പ്രതിരോധശേഷി കുറഞ്ഞവർ 
  3. ദീർഘനാൾ ആശുപത്രിവാസം / ICU - വിൽ കഴിഞ്ഞവർ 
  4. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ 
  5. Voriconazole മരുന്ന് സ്വീകരിക്കുന്നവർ 
  6. ക്യാൻസർ രോഗികൾ 




രോഗലക്ഷണങ്ങൾ 

  1. പനി, തലവേദന 
  2. ചർമ്മ അണുബാധ 
  3. ഛർദിയിൽ രക്തത്തിന്റെ സാന്നിദ്ധ്യം 
  4. ശ്വാസതടസം 
  5. കണ്ണിനും മൂക്കിനും ചുറ്റുമുളള ചുവപ്പ് , വേദന
  6. മാനസിക അസ്വാസ്ഥ്യം 

ശ്രദ്ധിക്കേണ്ടതെന്തെല്ലാം

  1. കോവിഡ് മുക്തരും പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ ഇടക്കിടെ പരിശോധിക്കുക . 
  2. ശുചിയായ വെളളം ഉപയോഗിച്ച് ആവി പിടിക്കുക . 
  3. സ്റ്റിറോയ്ഡുകൾ , ആന്റിബയോട്ടിക്കുകൾ , ആന്റി ഫംഗൽസ് എന്നിവ മിതമായ അളവിൽ ഉപയോഗിക്കുക .
  4. രോഗലക്ഷണം കാണിക്കുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടുക.

STAY HOME & STAY SAFE


 

Advertisement
GIVE A COMMENT ()