പണ്ട് തൊട്ട് നമ്മുടെ നാട്ടിൽ ഹോട്ടൽ മുതൽ തട്ട് കട, ചായക്കട എന്നിവിടങ്ങളിൽ കണ്ടു വരുന്നത് ആണ് ഭക്ഷണം പൊതിഞ്ഞു ഉപയോഗിക്കുന്ന ന്യൂസ് പേപ്പർ. മിക്കവാറും എല്ലായിടത്തും ഉപയോഗിക്കുന്ന ഈ പേപ്പർ നമ്മൾ പലരും ചിലപ്പോൾ ചായ കടയില ഉള്ള പലഹാരം എണ്ണ കളയാൻ ഉപയോഗിക്കാറുണ്ട്.
പക്ഷെ ഒന്ന് ഓർക്കണം ഈ പേപ്പർ കടക്കാരൻ തന്റെ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതല്ലനും പല ആളുകൾ വഴി അഥവാ പലടുത്തും നിന്നും വാങ്ങുന്നത് ആണെന്നും ഇതിൽ പല വീടുകളിൽ എത്രയോ വൃത്തി ഹീനമായ അന്തരീഷത്തിൽ നിന്നും വരുന്നത് ആണ് എന്ന് നമ്മൾ ചിന്തിക്കുന്നില്ല. ഉദാഹരണം എലി, പൊടി അങ്ങനെ പലതും.അത് കൊണ്ട് എല്ലാവരും ഇതിൽ നിന്നും ആഹാര സാധനം പൊതിഞ്ഞു നൽകുന്നതിനെ പ്രോത്സാഹിപ്പിക്കരുത്.
ഇന്ന് എത്രയോ കടകളിൽ Tissue Paper Foil ഉപയോഗിക്കുന്നു അത് പോലെ എല്ലായിടത്തും ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നമെ ഇപ്പൊ ഉള്ളൂ. മാത്രമല്ല ഇതുപോലെ ഉള്ള പേപ്പർ ഇൽ ആഹാരം എണ്ണ കളയാൻ ഉപയോഗിക്കുന്നത് കാൻസർ പോലെ ഉള്ള അസുഖം ഉണ്ടാകും എന്നത് നമ്മൾ ആലോചിക്കേണ്ട കാര്യം തന്നെയാണ്.ഏതേലും ഭക്ഷണം വാങ്ങുമ്പോൾ ന്യൂസ് പേപ്പർ ഇട്ട് പൊതിഞ്ഞു വാങ്ങാതെ ഇരിക്കാൻ ഇനിയെങ്കിലും ശ്രെദ്ധിക്കുക.ഇല്ലേൽ വയസ്സാവുമ്പോൾ വായിൽ വിരൽ ഇട്ട് ഒരിടത്ത് ചുരുണ്ടു കൂടി ഇരിക്കേണ്ടി വരും.
Advertisement